കാഞ്ഞങ്ങാട്: സമയപരിധി കഴിഞ്ഞും പുതുവര്‍ഷാഘോഷം നടത്തുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു. എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മാണിക്കോത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.
ഹൊസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ്, രഞ്ജിത്ത് എന്നിവരെയാണ് അക്രമിച്ചത്.
10 മണിക്ക് ശേഷം പുതുവര്‍ഷ ആഘോഷം തുടരുന്നുവെന്നുള്ള പരാതി ലഭിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. സംഭവുമായി ബന്ധപ്പെട്ട് മാണിക്കോത്ത് സ്വദേശികളായ നിഷാന്ത് (22), അഖില്‍ (22), വിഷ്ണു (30), രോഹിത് (21), ശ്രീജേഷ് (37), അതിഞ്ഞാലിലെ രാജേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നിയന്ത്രണം ലംഘിച്ച് രാത്രി വൈകിയും പുതുവര്ഷാഘോഷത്തിലേര്പ്പെട്ട ആറുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. പിന്നീട് വിട്ടയച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി പരിശോധന തുടര്‍ന്നുവരികയാണ്.