കാസര്‍കോട്: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന പി.ബി രാജീവിനെ കണ്ണൂര്‍ റൂറലില്‍ നിയമിച്ചു. പകരം കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി വൈഭവ് സക്സേനയെ നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡി.സി.പി.യായിരുന്നു അദ്ദേഹം. കണ്ണൂര്‍ റൈഞ്ച് ഐ.ജിയായിരുന്ന കെ. സേതുരാമനെ സ്ഥാനം കയറ്റം നല്കി കേരള പൊലീസ് അക്കാദമി ഐ.ജി.യാക്കി. രാഹുല്‍ ആര്. നായരാണ് കണ്ണൂര്‍ റെയ്ഞ്ച് പുതിയ ഡി.ഐ.ജി. ഐ.ജി. മഹിപാല്‍ യാദവിന് എ.ഡി.ജി.പി.യായി സ്ഥാനകയറ്റം നല്കി.