കാഞ്ഞങ്ങാട്: പുതുവര്‍ഷത്തില്‍ കാഞ്ഞങ്ങാടുണര്ന്നത് അപകടമരണ വാര്‍ത്തയറിഞ്ഞ്. ഇന്ന് പുലര്‍ച്ചെ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അപകടം. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്ര മേല്‍ശാന്തി ബേക്കല്‍ തൃക്കണ്ണാട്ടെ വെങ്കിടേഷ് (51) ആണ് അപകടത്തില്‍ മരിച്ചത്. നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ചാണ് അപകടം. പരിക്കേറ്റ വെങ്കിടേഷിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടം. റോഡിലെ കോട കാരണം മുന്നിലെ വാഹനം കാണാന്‍ കഴിഞ്ഞില്ലെന്ന് സംശയിക്കുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തിന്റെ സഹോദരനാണ്.
പരേതനായ വാസുദേവ അരളിത്തായയുടേയും യശോദയുടേയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വര്‍ഷ, ശ്രേയസ്. മറ്റു സഹോദരങ്ങള്‍: ഗണേശന്, ശ്രീധരന്, ജയലക്ഷ്മി മോഹന്‍.