തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 221 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേര് രോഗമുക്തി നേടി. ഇതോടെ 94,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,16,728 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 136 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1304 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 539
1,36,414 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,33,848 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.