ബന്തടുക്ക: യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മാണിമൂല പുളിഞ്ചാലിലെ അനൂപാ(32)ണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് കോവിഡ് പോസ്റ്റീവായ അനൂപിന് ന്യൂമോണിയ ബാധിച്ചിരുന്നു. സര്‍ഗ്ഗം ക്ലബ്ബ് പുളിഞ്ചാലിന്റെ പ്രവര്‍ത്തകനാണ്. അപ്പുക്കുട്ടന്റെയും ഓമനയുടെയും മകനാണ്. അംബികയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: അര്ജുന്, അഖില്‍.