ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശം പട്ടിക പുറത്തുവിട്ടു. പാക് താരങ്ങളായ ബാബര്‍ അസം, ഫഖര്‍ സമാന്, നേപ്പാള്‍ താരം ഖുഷാല്‍ ഭര്ത്തേല് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഈയിടെ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരിമിത ഓവര്‍ മത്സര പരമ്പരയിലെ പ്രകടനങ്ങളാണ് ബാബര്‍ അസമിനും, ഫഖര്‍ സമാനും ഗുണം ചെയ്തത്.
അതേസമയം നെതര്‍ലാന്‍ഡ്സ്, മലേഷ്യ എന്നിവര്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് അര്‍ധ സെഞ്ചുറികളുള്‍പ്പെടെ 278 റണ്‍സ് നേടിയ പ്രകടനമാണ് നേപ്പാള്‍ താരമായ ഖുഷാല്‍ ബര്ടെലിനെ ഐ സി സിയുടെ പട്ടികയില്‍ ഇടം നേടി കൊടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു സെഞ്ചുറി (103) നേടിയപ്പോള്‍ ഒന്നില്‍ സെഞ്ചുറിക്കരികെ (94) വീണു. രണ്ടു മത്സരത്തിലും കളിയിലെ താരമായി. പരമ്പരയില്‍ 104 എന്ന സ്ട്രൈക്ക് റേറ്റില്‍ 228 റണ്‍സാണ് താരം നേടിയത്. ഈ പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്ലിയെ മറികടന്ന് ഏകദിനത്തില്‍ ഒന്നാം റാങ്കും താരം നേടിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ 111.43 സ്ട്രൈക്ക് റേറ്റില്‍ 302 റണ്‍സാണ് ഫഖര്‍ സമാന് സൗത്ത്ആഫ്രിക്കയ്ക്കെതിരെ അടിച്ചുകൂട്ടിയത്. ഒരു മത്സരത്തില്‍ ഏഴ് റണ്‍സ് അകലെ താരത്തിന് ഇരട്ട സെഞ്ച്വറിയും നഷ്ടമായിരുന്നു. രണ്ട് സെഞ്ച്വറികളാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്.