തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനം വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയായി.
വാര്‍ഡ് തല സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമും മിക്കവാറും സ്ഥലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇനി ചുമതല നല്‍കും. രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ല എന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.