കെ.എസ്.എസ്.ഐ.എ. ജില്ലാ കമ്മിറ്റി: രാജാറാം പെര്‍ള പ്രസി., മുജീബ് അഹ്മദ് സെക്ര.

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 40-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റിലെ വ്യവസായ ഭവനില്‍ ചേര്‍ന്നു. യോഗം കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ട്രഷറര്‍ അഷ്‌റഫ് മധൂര്‍ 2023-24 വര്‍ഷത്തെ വരവ് ചിലവ് കണക്കും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. മുഹമ്മദലി അനുശോചന സന്ദേശങ്ങളും അവതരിപ്പിച്ചു. കേരള സോഷ്യല്‍ […]

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 40-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റിലെ വ്യവസായ ഭവനില്‍ ചേര്‍ന്നു. യോഗം കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ട്രഷറര്‍ അഷ്‌റഫ് മധൂര്‍ 2023-24 വര്‍ഷത്തെ വരവ് ചിലവ് കണക്കും ജില്ലാ ജോയിന്റ് സെക്രട്ടറി കെ. മുഹമ്മദലി അനുശോചന സന്ദേശങ്ങളും അവതരിപ്പിച്ചു. കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് മുന്‍ ചെയര്‍മാന്‍ കെ.ജെ. ഇമ്മാന്യുവല്‍, കെ.എസ്.എസ്.എഫ് ട്രസ്റ്റി അംഗം കെ.ടി. സുഭാഷ് നാരായണന്‍ എന്നിവര്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
യോഗത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് അവാര്‍ഡ് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് തിളക്കമാര്‍ന്ന വിജയം നേടിയ വ്യവസായികളുടെ കുടുംബാഗങ്ങളെ അനുമോദിച്ചു. ഉല്‍പാദന രംഗത്തെ മികവിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ച സ്‌കന്ദ പ്ലാസ്റ്റിക്‌സ് ഉടമ മുരളീകൃഷ്ണനെയും സംഘടനാ പ്രവര്‍ത്തനത്തിലെ മികവിന് ഉദയന്‍ കുണ്ടംകുഴിയെയും അനുമോദിച്ചു. മുന്‍ പ്രസിഡണ്ടുമാരായ കെ. ജനാര്‍ദ്ദനന്‍, കെ. അഹമ്മദലി, കെ. രവീന്ദ്രന്‍, കെ.ടി. സുഭാഷ് നാരായണന്‍, ബിന്ദു സി., പി.വി. രവീന്ദ്രന്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് രാജാറാം പെര്‍ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. സുഗതന്‍ സ്വാഗതവും മുജീബ് അഹ്മദ് നന്ദിയും പറഞ്ഞു.
2024-26 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു. ഭാരവാഹികള്‍: രാജാറാം പെര്‍ള (പ്രസി.), കെ.വി. സുഗതന്‍ (വൈസ് പ്രസി.), മുജീബ് അഹ്മദ് (സെക്ര.), പ്രസീഷ് കുമാര്‍ എം. (ജോ. സെക്ര.), അഷ്‌റഫ് മധൂര്‍ (ട്രഷ.). 14 ജില്ലാ കമ്മിറ്റി അംഗങ്ങളെയും 14 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it