മുംബൈ: കോവിഡ് വാക്സിന് നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനേന രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ടട്ര സര്‍ക്കാരിന്റെ ഹഫ്കിന് ഇന്‍സ്റ്റിറ്റിയുട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്സിന് നിര്‍മ്മിക്കാനാണ് ഹഫ്കിന് അനുമതി നല്‍കിയിരിക്കുന്നത്.
കോവാക്സിന്റെ സാങ്കേതിക വിദ്യ ഭാരത് ബയോടെക് ഹഫ്കിന് കൈമാറും. നിലവില്‍ ഹൈദരാബാദിലെ ഭാരത് ബയോടെകിലാണ് കോവാക്സിന് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന് അനുമതി ലഭിച്ച വിവരം സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. മുഖ്യമ്രന്തി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം 61,695 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 349 പേര് മരിച്ചു. ആകെ 36,39,855 പേര്‍ക്ക് കോവിഡ് ബാധിച്ചു. 29,59,056 രോഗമുക്തരായെങ്കിലും 59,153 പേരാണ് ഇതുവരെ മരിച്ചത്.