മുംബൈ: റോഡ് സേഫ്റ്റി ടൂര്‍ണമെന്റിന് പിന്നാലെ കോവിഡ് ബാധ സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ വസതിയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ കാര്യം സച്ചിന് ട്വിറ്ററിലൂടെ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മാര്‍ച്ച് 27നാണ് 47 വയസുകാരനായ സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. ഏവരുടെയും പ്രാര്‍ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച അദ്ദേഹം 2011 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ആശംസയും ട്വിറ്ററില്‍ കുറിച്ചു.
സച്ചിന് പുറമേ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യന്‍ ലജന്‍ഡ്സ് ടീമിലുണ്ടായിരുന്ന ഇര്ഫാന് പത്താന്, യൂസഫ് പത്താന്, സുബ്രഹ്മണ്യന് ബദരിനാഥ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും അടക്കം പ്രമുഖ ടീമുകള്‍ അണിനിരന്ന റോഡ് സേഫ്റ്റി സീരീസില്‍ ഫൈനലില്‍ ശ്രീലങ്കയെ പരജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.