ന്യൂഡല്‍ഹി: ലഹരി നല്കി മയക്കിയ ശേഷം യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. വ്ളോഗര്‍ ആയ രാജീവ് കുമാര്‍ ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്തെന്ന് യുവതി പരാതിയില്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ തന്റെ അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപ തട്ടുകയും തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും യുവതി പറഞഞു.
അറസ്റ്റിലായ പ്രതിയെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ അയച്ചു. സോഷ്യല്‍മീഡിയ വഴിയാണ് യുവതിയും രാജീവ് കുമാറും പരിചയപ്പെട്ടത്. തുടര്‍ന്ന് രാജീവ് കുമാര്‍ വീട്ടിലേക്ക് ക്ഷണിക്കുകയും വീട്ടില്‍ എത്തിയ യുവതിയെ പാനീയത്തില്‍ കലര്‍ത്തി മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയാണ് യുവാവ് ബ്ലാക്ക്മെയിലിംഗ് നടത്തിയത്.
Noida Police arrests Youtuber for drugging, raping, blackmailing woman to tune of Rs 13 lakh