ബദിയടുക്ക: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി കട്ടത്തടുക്ക എ.കെ.ജി നഗറിലെ കെ.എം മുഹമ്മദ് ഹനീഫ(33)യെയാണ് ബദിയടുക്ക എസ്.ഐ ഇ. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ബദിയടുക്ക-ബോളുക്കട്ട-കനകപ്പാടി റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് ഹനീഫയെ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ നിന്ന് 9.08 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ആറ് മാസം മുമ്പ് മുഹമ്മദ് ഹനീഫയെ എം.ഡി.എം.എയുമായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.