കുമ്പള: മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ യുവാവിനെ കടലില്‍ കാണാതായി. പെര്‍വാഡ് ഫിഷറീസ് കോളനിയിലെ ബീഫാത്തിമയുടെ മകന് ഹര്‍ഷാദി(19)നെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെര്‍വാഡ് കടപ്പുറത്ത് മീന്‍ പിടിക്കാന്‍ കടലില്‍ വല വീശുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും ഷിറിയ തീരദേശ പൊലീസും കുമ്പള പൊലീസും നാട്ടുകാരും രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഹര്‍ഷാദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തിരച്ചില്‍ ഇന്നും തുടരുകയാണ്.