കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ ഒരു പ്രതിയെ കൂടി കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറില്‍ താമസിക്കുന്ന മുഹമ്മദ് സഫ്വാന് (24) ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.