മഞ്ചേശ്വരം: മുന്‍ കേരള കബഡി താരവും കോച്ചുമായ മഞ്ചേശ്വരത്തെ സുധീര്‍ കുമാര്‍ (55) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ മംഗളൂരു കെ.എസ് ഹെഗ്ഡെ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം.
സുധീര്‍ കുമാര്‍ നിരവധിപേര്‍ക്ക് കബഡി പരിശീലനം നല്‍കിയിട്ടുണ്ട്.
കേരള കബഡി അസോസിയേഷന് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, ഓള് ഇന്ത്യ കബഡി ഫെഡറേഷന് അംഗം, മഞ്ചേശ്വരം കബഡി അക്കാദമി കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.