കാനത്തൂര്‍: കാനത്തൂരിലെ ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മേലത്ത് അരവിന്ദാക്ഷന്‍ നമ്പ്യാര്‍ (75) അന്തരിച്ചു. മേലത്ത് സരോജിനി അമ്മയുടെയും പരേതനായ കാനത്തൂര്‍ പുതുക്കുടി മാലിങ്കു നായരുടെയും മകനാണ്. ഭാര്യ: ചേക്കരംകോടി പത്മാവതി അമ്മ. മക്കള്‍: സ്വപ്‌ന സി. (ചെമ്മനാട്), സ്വരാജ് സി. ( മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക്), സ്വരൂപ് സി. (സൗദി). മരുമക്കള്‍: എം. രവീന്ദ്രന്‍ നമ്പ്യാര്‍ (യു.എ.ഇ), എ. രേഷ്മ ( ടീച്ചര്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). സഹോദരങ്ങള്‍: മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍ കാനത്തൂര്‍ (റിട്ട. സീനിയര്‍ മാനേജര്‍ കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക്), പരേതനായ മേലത്ത് സുധാകരന്‍ നമ്പ്യാര്‍ (കാനത്തൂര്‍).