കാസര്‍കോട്: ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി.
വീടുകളില്‍ 4092 പേരും സ്ഥാപനങ്ങളില്‍ 601 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4693 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം ഇന്ന് 786 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1,28,587 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 394 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 187 പേരെ കൂടി ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുമായി 182 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-7
ബളാല്‍-2
ബന്തടുക്ക-1
ചെമ്മനാട്-14
ചെങ്കള-6
ചെറുവത്തൂര്‍-19
കള്ളാര്‍-1
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-9
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-1
കുമ്പള-2
മധൂര്‍-6
മംഗല്പാടി-5
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-15
പടന്ന-1
പൈവളിഗ-1
പളളിക്കര-8
പനത്തടി-3
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-1
പുത്തിഗെ-1
തൃക്കരിപ്പൂര്‍-1
ഉദുമ-1
വലിയപറമ്പ-1
വെസ്റ്റ് എളേരി-1