മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ത്രിഭുവനയില്‍ ജ്യോതി(48), ജയന്തി(43) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇതോടെ പ്രതികളായ സ്ത്രീകള്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജയിലില്‍ കഴിയേണ്ടിവരും. കഴിഞ്ഞ ഏപ്രില്‍ 27നാണ് രണ്ടുപേരെയും ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ക്ഷേത്രപരിസരത്ത് നിന്നും വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ജ്യോതിയെയും ജയന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുസ്ത്രീകളെയും പൊലീസ് ചോദ്യം […]

കാഞ്ഞങ്ങാട്: മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ത്രിഭുവനയില്‍ ജ്യോതി(48), ജയന്തി(43) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇതോടെ പ്രതികളായ സ്ത്രീകള്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജയിലില്‍ കഴിയേണ്ടിവരും.
കഴിഞ്ഞ ഏപ്രില്‍ 27നാണ് രണ്ടുപേരെയും ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ക്ഷേത്രപരിസരത്ത് നിന്നും വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ജ്യോതിയെയും ജയന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുസ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേളോത്ത് ശ്രീ ഭദ്രകാളിക്കാവ് പരിസരത്ത് നിന്ന് മറ്റൊരു വീട്ടമ്മയുടെ സ്വര്‍ണമാലയും ഇവര്‍ കവര്‍ന്നതായി വ്യക്തമായി. ഹൊസ്ദുര്‍ഗിലെ കേസില്‍ റിമാണ്ടിലായിരുന്ന സ്ത്രീകളെ അമ്പലത്തറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കാസര്‍കോട് ജില്ലക്കകത്തും പുറത്തും നിരവധി മോഷണങ്ങള്‍ ജ്യോതിയും ജയന്തിയും നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തമിഴ് സ്ത്രീകളുടെ ജീവിത പശ്ചാത്തലം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രണ്ടുപേര്‍ക്കും ആഡംബര വീടുകളുള്ളതായും മക്കള്‍ കൊടൈക്കനാലിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മോഷണം നടത്തുന്നതിനിടെ പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടുന്നതിന് ഏത് മാര്‍ഗവും തമിഴ് സ്ത്രീകള്‍ സ്വീകരിക്കാറുണ്ട്.