പി.ബി. അബ്ദുല്ല: ചങ്കൂറ്റത്തിന്റെ ആള്‍രൂപം
മുന്‍ എം.എല്‍.എ. പരേതനായ പി.ബി. അബ്ദുല്‍ റസാഖിനെയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ബി. അഹ്മദിനെയും പോലെ കാസര്‍കോടിന്റെ പൊതു വേദികളില്‍ സജീവമല്ലായിരുന്നുവെങ്കിലും പി.ബി. അബ്ദുല്ല എന്ന ഉമ്പുച്ചയെ അറിയാത്തവര്‍ ചുരുക്കമാണ്. സഹോദരന്മാരെ പോലെ രാഷ്ട്രീയത്തില്‍ വലിയ താല്പര്യം ഇല്ലെങ്കിലും രാഷ്ട്രീയക്കാര്‍ക്കൊക്കെ ഉമ്പൂച്ചയെ വേണമായിരുന്നു. വ്യാപാര രംഗത്ത് തിളക്കമാര്‍ന്ന നേട്ടം അടയാളപ്പെടുത്തിയ ഉമ്പൂച്ചയുടെ ഇഷ്ടമേഖലയും വ്യാപാരം തന്നെയായിരുന്നു. രണ്ട് സഹോദരന്മാര് പ്രസിഡണ്ട് പദം അലങ്കരിച്ച ചെങ്കള പഞ്ചായത്തിലേക്ക് ഒരു കൈ നോക്കിക്കൂടേയെന്ന് ചോദിച്ചവരോടെല്ലാം അത് നമ്മക്ക് പറ്റിയ […]
മുന്‍ എം.എല്‍.എ. പരേതനായ പി.ബി. അബ്ദുല്‍ റസാഖിനെയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ബി. അഹ്മദിനെയും പോലെ കാസര്‍കോടിന്റെ പൊതു വേദികളില്‍ സജീവമല്ലായിരുന്നുവെങ്കിലും പി.ബി. അബ്ദുല്ല എന്ന ഉമ്പുച്ചയെ അറിയാത്തവര്‍ ചുരുക്കമാണ്. സഹോദരന്മാരെ പോലെ രാഷ്ട്രീയത്തില്‍ വലിയ താല്പര്യം ഇല്ലെങ്കിലും രാഷ്ട്രീയക്കാര്‍ക്കൊക്കെ ഉമ്പൂച്ചയെ വേണമായിരുന്നു. വ്യാപാര രംഗത്ത് തിളക്കമാര്‍ന്ന നേട്ടം അടയാളപ്പെടുത്തിയ ഉമ്പൂച്ചയുടെ ഇഷ്ടമേഖലയും വ്യാപാരം തന്നെയായിരുന്നു. രണ്ട് സഹോദരന്മാര് പ്രസിഡണ്ട് പദം അലങ്കരിച്ച ചെങ്കള പഞ്ചായത്തിലേക്ക് ഒരു കൈ നോക്കിക്കൂടേയെന്ന് ചോദിച്ചവരോടെല്ലാം അത് നമ്മക്ക് പറ്റിയ […]
മുന്‍ എം.എല്‍.എ. പരേതനായ പി.ബി. അബ്ദുല്‍ റസാഖിനെയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ബി. അഹ്മദിനെയും പോലെ കാസര്‍കോടിന്റെ പൊതു വേദികളില്‍ സജീവമല്ലായിരുന്നുവെങ്കിലും പി.ബി. അബ്ദുല്ല എന്ന ഉമ്പുച്ചയെ അറിയാത്തവര്‍ ചുരുക്കമാണ്. സഹോദരന്മാരെ പോലെ രാഷ്ട്രീയത്തില്‍ വലിയ താല്പര്യം ഇല്ലെങ്കിലും രാഷ്ട്രീയക്കാര്‍ക്കൊക്കെ ഉമ്പൂച്ചയെ വേണമായിരുന്നു. വ്യാപാര രംഗത്ത് തിളക്കമാര്‍ന്ന നേട്ടം അടയാളപ്പെടുത്തിയ ഉമ്പൂച്ചയുടെ ഇഷ്ടമേഖലയും വ്യാപാരം തന്നെയായിരുന്നു. രണ്ട് സഹോദരന്മാര് പ്രസിഡണ്ട് പദം അലങ്കരിച്ച ചെങ്കള പഞ്ചായത്തിലേക്ക് ഒരു കൈ നോക്കിക്കൂടേയെന്ന് ചോദിച്ചവരോടെല്ലാം അത് നമ്മക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് ഉമ്പൂച്ച പണ്ടേ ഒഴിഞ്ഞുമാറുമായിരുന്നു. രാഷ്ട്രീയ രംഗത്ത് സഹോദരന്മാരുടെ വളര്‍ച്ച കണ്ടാസ്വദിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. കര്‍ണാടകയില്‍ പൊതുമരാമത്ത് കരാറുകാരനായി ജീവിതമാരംഭിച്ച ഉമ്പൂച്ച അധികം വൈകാതെ അറിയപ്പെടുന്ന ചന്ദന ഫാക്ടറി ഉടമയായി വളര്‍ന്ന കഥ സംഭവ ബഹുലമാണ്. നായന്മാര്മൂലക്ക് സമീപം പടിഞ്ഞാറേമൂലയിലെ ബീരാന് ഹാജിയുടെ ആണ്മക്കളെല്ലാം വിവിധ മേഖലകളില്‍ വ്യക്തിത്വം അളയാളപ്പെടുത്തിയവരാണ്. ബീരാന് ഹാജിയുടെ രണ്ടാമത്തെ മകനാണ് പി.ബി. അബ്ദുല്ലയെന്ന ഉമ്പൂച്ച. പൊതുമരാമത്ത് കരാറുകാരനായി പടവുകള്‍ കയറുന്നതിനിടയിലാണ് കണ്ണൂരിലെ ഒരു സുഹൃത്ത് വഴി ചന്ദനത്തൈല വ്യാപാര രംഗം പരിചയപ്പെടുന്നത്. കുറച്ചു കാലം കണ്ണൂരില്‍ ഒരു ഫാക്ടറി നടത്തി. താന്‍ കൈ വെക്കുന്നത് ഏത് മേഖലയാണെങ്കിലും അതേ കുറിച്ച് സൂക്ഷ്മമായി പഠിക്കുകയും കൂടുതല്‍ വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. അങ്ങനെയാണ് ആന്ധ്രയെക്കുറിച്ച് പഠിക്കുന്നത്. ചന്ദനത്തൈല വ്യാപാരത്തിന് ഏറെ വളക്കൂറുള്ള മണ്ണ് ആന്ധ്രയാണെന്ന് മനസിലാക്കി ചിറ്റൂര്‍ ജില്ലയിലെ കുപ്പത്ത് ഒരു ഫാക്ടറി തുറക്കാനുള്ള ഉമ്പൂച്ചയുടെ തീരുമാനം വെറുതെയായില്ല. എങ്കിലും ഏറെ സാഹസികത നിറഞ്ഞ ഒരു മേഖലയായിരുന്നു അത്. കുട്ടിക്കാലത്ത് തന്നെ സാഹസികത ഇഷ്ടമായിരുന്നു ബീരാന് ഹാജിയുടെ മക്കള്‍ക്ക്. പി.ബി. സഹോദരന്മാരുടെ ചങ്കൂറ്റം എല്ലാവര്ക്കും അറിയാവുന്നതുമാണ്. മലബാര്‍ മേഖലയില്‍ നിന്ന് ആന്ധ്രയില്‍ ചെന്ന് ചന്ദനത്തൈല വ്യാപാരം നടത്തിയ ആദ്യത്തെ ആളും ഉമ്പൂച്ചയാണ്. ചെറിയ കാലം കൊണ്ട് തന്നെ കുപ്പം ഗ്രാമക്കാര്ക്കിടയില് അദ്ദേഹം അറിയപ്പെട്ടു. തോക്ക് ഉമ്പൂച്ച എന്ന പേര് ആ ഗ്രാമത്തിന് ചിരപരിതമായി. ബീരാന് ഹാജിക്ക് പണ്ട് ഒരു തോക്കുണ്ടായിരുന്നു എന്നതാണ് മക്കളുടെ പേരിനൊപ്പം തോക്ക് എന്ന പദം കൂടി ചേര്‍ത്തു പറയാന്‍ കാരണം. ഉമ്പൂച്ചയോടൊപ്പം സഹോദരന്മാരില് ചിലരും ചന്ദനത്തൈല വ്യാപാര രംഗത്തെത്തി. ഇതിനിടയില്‍ അബ്ദുല്‍ റസാഖും അഹ്മദും രാഷ്ട്രീയത്തില്‍ സജീവമാവുകയും ഇരുവരും പില്ക്കാലത്ത് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടുമാരായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തില്‍ അബ്ദുല്‍ റസാഖിന്റെ വളര്‍ച്ച അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. വെച്ചടിവെച്ചുയര്ന്ന അദ്ദേഹം രണ്ടുവട്ടം എം.എല്‍.എ.യുമായി. അധികം വൈകാതെ അബ്ദുല്‍ റസാഖ് മന്ത്രിയായി കൊടിവെച്ച കാറില്‍ പറക്കുമെന്ന് കണക്കുകൂട്ടാത്തവര് കുറവാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് കണ്ട് പലരും അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ ഭാഗ്യത്തില്‍ കൂടി തൊടുന്നതിന് മുമ്പേ അബ്ദുല്‍ റസാഖ് യാത്രയായി. കാസര്‍കോട് ടൗണില്‍ ഒരു നെറ്റിപ്പട്ടം പോലെ അടുത്ത കാലത്തായി തുറക്കപ്പെട്ട മറിയം ട്രേഡ് സെന്ററിന്റെ ഉടമ കൂടിയാണ് ഉമ്പൂച്ച. തനിക്ക് മുമ്പേ യാത്രയായ പ്രിയ പത്നിയുടെ പേരിലാണ് അദ്ദേഹം മനോഹരമായ വ്യാപാര സമുച്ചയം കാസര്‍കോടിന് സമ്മാനിച്ചത്.
നായന്മാര്മൂലയിലെ പി.ബി. സഹോദരന്മാര് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടി ശ്രദ്ധേയരായിരുന്നു. വ്യാപാര, ജീവകാരുണ്യ രംഗങ്ങളില്‍ ഉമ്പൂച്ചയുടെ ആണ്മക്കളായ മുഹമ്മദ് കുഞ്ഞിയും അച്ചു എന്ന അഷ്റഫും സെല്ലു എന്ന സലാമും സജീവമാണ്. വിവിധ കാരുണ്യ സംഘടനകളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന അച്ചുവിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുമുണ്ട്. പി.ബി. സഹോദരന്മാരില് മുഹമ്മദും അബ്ദുല്ലയും അബൂബക്കറും മുത്തലിബും അബ്ദുല്‍ റസാഖും യാത്രയായി. മക്കളിലൂടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കാസര്‍കോട് കാണുന്നത്.