തൃക്കരിപ്പൂരിലെ കവര്‍ച്ചക്കേസ് പ്രതിയെ തെളിവെടുപ്പിന് കാസര്‍കോട്ട് കൊണ്ടുവന്നു
കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ബീരിച്ചേരി ജി.എല്‍.പി സ്കൂളിന് സമീപം മേനോക്ക് റോഡിലെ തുരുത്തിക്കാരന്‍ എം. ഷാഹുല്‍ ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്നും കവര്‍ന്ന 22 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ ബീരിച്ചേരിയിലെ എന്‍.പി മുഹമ്മദ് ഫര്സാനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയുടെ സഹായത്തോടെ 17 പവന് സ്വര്‍ണം കാസര്‍കോട്ടുനിന്ന് പൊലീസ് കണ്ടെടുത്തു. ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്ന് 22 പവന് സ്വര്‍ണവും 25,000 രൂപയുമാണ് […]

കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ബീരിച്ചേരി ജി.എല്‍.പി സ്കൂളിന് സമീപം മേനോക്ക് റോഡിലെ തുരുത്തിക്കാരന്‍ എം. ഷാഹുല്‍ ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്നും കവര്‍ന്ന 22 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ ബീരിച്ചേരിയിലെ എന്‍.പി മുഹമ്മദ് ഫര്സാനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
പ്രതിയുടെ സഹായത്തോടെ 17 പവന് സ്വര്‍ണം കാസര്‍കോട്ടുനിന്ന് പൊലീസ് കണ്ടെടുത്തു. ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്ന് 22 പവന് സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ഫര്സാന് കാസര്‍കോട്ടെ ഒരു ജ്വല്ലറി ജീവനക്കാരന് വിറ്റ 17 പവന് സ്വര്‍ണമാണ് കണ്ടെടുത്തത്. പ്രതിയെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ സ്വര്‍ണം എവിടെ വില്‍പ്പന നടത്തിയെന്നതുസംബന്ധിച്ച് വിവരം ലഭിക്കുകയായിരുന്നു. ബാക്കി സ്വര്‍ണവും പണവും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാഹുല്‍ ഹമീദ് ഹാജിയും ഭാര്യ എന്‍.പി കുഞ്ഞാമിനയും മാത്രമാണ് വീട്ടില്‍ താമസം. കിടപ്പു മുറിയോടു ചേര്‍ന്നു പ്രത്യേകം അറയില്‍ സൂക്ഷിച്ച 22 പവന് സ്വര്‍ണാഭരണങ്ങളും മറ്റൊരു മുറിയിലെ അലമാരയില്‍ നിന്നു 25,000 രൂപയുമാണ് കവര്‍ന്നത്. ബന്ധുവായ മുഹമ്മദ് ഫര്സാന് ഈ വീടുമായി ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതോടെയാണ് പ്രതി ആരാണെന്നതുസംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്.
സ്വര്‍ണം കവര്‍ന്നത് എപ്പോഴാണെന്നതിനെക്കുറിച്ചു വീട്ടുകാര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. പണത്തിന്റെ ആവശ്യത്തിനായി അലമാര തുറന്നപ്പോള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സ്വര്‍ണം സൂക്ഷിച്ച പ്രത്യേക അറ കൂടി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയെന്ന് വ്യക്തമായത്.