ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ മുഖംമൂടി സംഘം അക്രമിച്ചു
കാസര്‍കോട്: ഇന്ന് ഗള്‍ഫിലേക്ക് യാത്ര പോകാനിരുന്ന യുവാവിനെ അഞ്ചംഗ സംഘം മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കീഴൂര്‍ ചെമ്പിരിക്ക റോഡിലെ അബ്ദുല്ലയുടെ മകന്‍ എ.എം.അഷ്‌റഫി (38)നെയാണ് പരിക്കുകളോടെ കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടോടെ കീഴുര്‍ ടൗണ്‍ മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ബൈക്കില്‍ സഹോദരന്റെ മകന്‍ ഒമ്പത് വയസുള്ള സാബിത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് പേര്‍ കൈ കാണിച്ച് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ബൈക്ക് നിര്‍ത്തി കാര്യം അന്വേഷിക്കുന്നതിനിടയില്‍ താക്കോല്‍ എടുത്ത് ഭീഷണിപ്പെടുത്തി. അതിനിടെ മുഖം […]

കാസര്‍കോട്: ഇന്ന് ഗള്‍ഫിലേക്ക് യാത്ര പോകാനിരുന്ന യുവാവിനെ അഞ്ചംഗ സംഘം മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കീഴൂര്‍ ചെമ്പിരിക്ക റോഡിലെ അബ്ദുല്ലയുടെ മകന്‍ എ.എം.അഷ്‌റഫി (38)നെയാണ് പരിക്കുകളോടെ കിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടോടെ കീഴുര്‍ ടൗണ്‍ മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ബൈക്കില്‍ സഹോദരന്റെ മകന്‍ ഒമ്പത് വയസുള്ള സാബിത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് പേര്‍ കൈ കാണിച്ച് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ബൈക്ക് നിര്‍ത്തി കാര്യം അന്വേഷിക്കുന്നതിനിടയില്‍ താക്കോല്‍ എടുത്ത് ഭീഷണിപ്പെടുത്തി. അതിനിടെ മുഖം മൂടി ധരിച്ച മൂന്നു പേര്‍ ചാടി വീഴുകയും ഇരുമ്പ് വടി, ആണിയടിച്ച മരവടി എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് അഷ്‌റഫ് പറഞ്ഞു. സാബിത്ത് ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരാണ് അഷ്‌റഫിനെ ആസ്പത്രിയില്‍ എത്തിച്ചത്. ഒന്നര മാസം മുമ്പ് അഷ്‌റഫിന്റെ സഹോദരന്റെ മകനൊപ്പം ഭര്‍തൃമതിയായ യുവതി നാട് വിട്ടിരുന്നു. 10 ദിവസം കഴിഞ്ഞാണ് ഇരുവരും തിരിച്ചെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ ശേഷം 19കാരനെ പിന്നീട് വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് അയക്കുകയായിരുന്നു.
ഇതിന് ശേഷം ഭര്‍തൃമതിയുടെ സഹോദരന്‍ അഷ്‌റഫിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇയാളുടെ നേതൃത്വത്തിലാണ് തന്നെ അക്രമിച്ചതെന്ന് അഷ്‌റഫ് പരാതിപ്പെട്ടു.