കുമ്പളയില്‍ സ്വകാര്യ വ്യക്തി പള്ളം കയ്യേറി

കുമ്പള: കുമ്പള ശാന്തിപ്പള്ളത്ത് പള്ളം കയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നതായി പരാതി. കെട്ടിയ നിര്‍മ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊടി നാട്ടി. അമ്പത് വര്‍ഷം പഴക്കമുള്ള പള്ളത്തിന്റെ മുക്കാന്‍ ഭാഗവും കയ്യേറി ഒരു സ്വകാര്യ വ്യക്തി കെട്ടിട നിര്‍മ്മാണം നടത്തുന്നതായാണ് പരാതി ഉയര്‍ന്നത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് പഞ്ചായത്തിലും മറ്റു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലത്രെ. പള്ളത്തിന്റെ നടുവിലായി കെട്ടിടം നിര്‍മ്മിക്കാന്‍ സിമന്റ് തൂണിന്റെ പ്രവൃത്തി നടക്കുന്നതിനിടെയാണ് നാട്ടുകാര്‍ […]

കുമ്പള: കുമ്പള ശാന്തിപ്പള്ളത്ത് പള്ളം കയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം പണിയുന്നതായി പരാതി. കെട്ടിയ നിര്‍മ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊടി നാട്ടി. അമ്പത് വര്‍ഷം പഴക്കമുള്ള പള്ളത്തിന്റെ മുക്കാന്‍ ഭാഗവും കയ്യേറി ഒരു സ്വകാര്യ വ്യക്തി കെട്ടിട നിര്‍മ്മാണം നടത്തുന്നതായാണ് പരാതി ഉയര്‍ന്നത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് പഞ്ചായത്തിലും മറ്റു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലത്രെ.
പള്ളത്തിന്റെ നടുവിലായി കെട്ടിടം നിര്‍മ്മിക്കാന്‍ സിമന്റ് തൂണിന്റെ പ്രവൃത്തി നടക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചെത്തിയത്. ഇന്നലെ വൈകിട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥലത്ത് പാര്‍ട്ടി കൊടി നാട്ടുകയായിരുന്നു. ഈ ഭാഗത്തുള്ളവര്‍ ഇപ്പോഴും ഇവിടെ നിന്നും വെള്ളമെടുക്കുന്നുണ്ട്. എട്ടുമാസം മുമ്പ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലം സന്ദര്‍ശിച്ച് പള്ളം കാത്ത് സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയതായും പറയുന്നു.

Related Articles
Next Story
Share it