കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍
തളങ്കര: പ്രകൃതി സ്നേഹിയും പഴയകാല വോളിബോള്‍ താരവുമായ ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു അതിഥിയുണ്ട്. രണ്ട് മാസം മാത്രം പ്രായമായ ഒരു കറുത്ത കുയില്‍. കുക്കു എന്ന് വിളിക്കുമ്പോള്‍ കുയില്‍ വിളി കേള്‍ക്കും. പറന്ന് വന്ന് ബഷീറിന്റെ കൈയ്യില്‍ ഇരിക്കും. പിന്നെ മാറി മാറി ഇരുകൈകളിലേക്കും പാറിക്കളിക്കും. രണ്ട് മാസം മുമ്പ് വീട്ടു വളപ്പിലെ വെള്ളം നിറഞ്ഞ ഡ്രമ്മില്‍ വീണ് മരണത്തോട് മല്ലടിക്കുകയായിരുന്ന കുയിലിനെ ബഷീര്‍ വാരിയെടുത്ത് ചികിത്സിക്കുകയും ഭക്ഷണം […]

തളങ്കര: പ്രകൃതി സ്നേഹിയും പഴയകാല വോളിബോള്‍ താരവുമായ ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു അതിഥിയുണ്ട്. രണ്ട് മാസം മാത്രം പ്രായമായ ഒരു കറുത്ത കുയില്‍. കുക്കു എന്ന് വിളിക്കുമ്പോള്‍ കുയില്‍ വിളി കേള്‍ക്കും. പറന്ന് വന്ന് ബഷീറിന്റെ കൈയ്യില്‍ ഇരിക്കും. പിന്നെ മാറി മാറി ഇരുകൈകളിലേക്കും പാറിക്കളിക്കും. രണ്ട് മാസം മുമ്പ് വീട്ടു വളപ്പിലെ വെള്ളം നിറഞ്ഞ ഡ്രമ്മില്‍ വീണ് മരണത്തോട് മല്ലടിക്കുകയായിരുന്ന കുയിലിനെ ബഷീര്‍ വാരിയെടുത്ത് ചികിത്സിക്കുകയും ഭക്ഷണം നല്കി വീട്ടില്‍ തന്നെ വളര്‍ത്തുകയുമായിരുന്നു. ആദ്യമാദ്യം നടക്കാനോ എണീറ്റിരിക്കാനോ പ്രയാസപ്പെട്ട കുയില്‍ നീണ്ട നാളത്തെ ചികിത്സക്കൊടുവില്‍ സുഖം പ്രാപിച്ചു. വീട്ടിനുള്ളില്‍ തന്നെയാണ് ഇപ്പോള്‍ ഈ കുയില്‍ കഴിയുന്നത്. വരാന്തയില്‍ കൊണ്ട്പോയി ഇരുത്തിയാല്‍ അകത്തേക്ക് തന്നെ പറന്ന് വരും. ബഷീറിന്റെ ശബ്ദം കേള്‍ക്കേണ്ട താമസം; പറന്നു വന്ന് കൈയിലും തോളത്തുമിരിക്കും. ബേര്സ്ചറിയാണ് പ്രധാന ഭക്ഷണം.