ആ തണലും പൊലിഞ്ഞു
1982 മുതല്‍ എം.എ. ഖാസിം മുസ്ലിയാരുമായി എനിക്ക് വലിയ അടുപ്പമുണ്ട്. ഞാന്‍ പൈവളികെ ദര്സില് പഠിക്കുന്ന സമയത്താണ് ഖാസിം മുസ്ലിയാരെക്കുറിച്ച് അറിയുന്നതും കാണുന്നതും. പൈവളികെയില്‍ ഒരു മദ്രസ്സാ പരിപാടിയില്‍ വച്ച് മുഖ്യപ്രഭാഷകനായി വന്ന ഖാസിം മുസ്ലിയാര് കേട്ടതു പോലെത്തന്നെ നല്ല പ്രാസംകികനും വളരെ വിനയാന്വിതനുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മുദരിസായി മരണം വരെ ആ തദ്രീസ് തുടരുകയും പല സ്ഥലങ്ങളിലും വലിയ മഹല്ലുകളിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. കര്‍ണ്ണാടകയില്‍ കുക്കാജെയിലും തോടാറിലും പുത്തൂറിലും മറ്റു പല സ്ഥലങ്ങളിലും […]
1982 മുതല്‍ എം.എ. ഖാസിം മുസ്ലിയാരുമായി എനിക്ക് വലിയ അടുപ്പമുണ്ട്. ഞാന്‍ പൈവളികെ ദര്സില് പഠിക്കുന്ന സമയത്താണ് ഖാസിം മുസ്ലിയാരെക്കുറിച്ച് അറിയുന്നതും കാണുന്നതും. പൈവളികെയില്‍ ഒരു മദ്രസ്സാ പരിപാടിയില്‍ വച്ച് മുഖ്യപ്രഭാഷകനായി വന്ന ഖാസിം മുസ്ലിയാര് കേട്ടതു പോലെത്തന്നെ നല്ല പ്രാസംകികനും വളരെ വിനയാന്വിതനുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മുദരിസായി മരണം വരെ ആ തദ്രീസ് തുടരുകയും പല സ്ഥലങ്ങളിലും വലിയ മഹല്ലുകളിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. കര്‍ണ്ണാടകയില്‍ കുക്കാജെയിലും തോടാറിലും പുത്തൂറിലും മറ്റു പല സ്ഥലങ്ങളിലും […]
1982 മുതല്‍ എം.എ. ഖാസിം മുസ്ലിയാരുമായി എനിക്ക് വലിയ അടുപ്പമുണ്ട്. ഞാന്‍ പൈവളികെ ദര്സില് പഠിക്കുന്ന സമയത്താണ് ഖാസിം മുസ്ലിയാരെക്കുറിച്ച് അറിയുന്നതും കാണുന്നതും. പൈവളികെയില്‍ ഒരു മദ്രസ്സാ പരിപാടിയില്‍ വച്ച് മുഖ്യപ്രഭാഷകനായി വന്ന ഖാസിം മുസ്ലിയാര് കേട്ടതു പോലെത്തന്നെ നല്ല പ്രാസംകികനും വളരെ വിനയാന്വിതനുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മുദരിസായി മരണം വരെ ആ തദ്രീസ് തുടരുകയും പല സ്ഥലങ്ങളിലും വലിയ മഹല്ലുകളിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു.
കര്‍ണ്ണാടകയില്‍ കുക്കാജെയിലും തോടാറിലും പുത്തൂറിലും മറ്റു പല സ്ഥലങ്ങളിലും കേരളത്തില്‍ ബംബ്രാണയിലും കുമ്പളയിലും തായലങ്ങാടിയിലും പയ്യന്നൂരിലും അവസാനം തന്റെ സ്വന്തം സ്ഥാപനമായ ഇമാം ശാഫി അക്കാദമിയിലും തന്റെ സേവനം തുടരുകയും സേവനത്തിനിടയില്ത്തന്നെ നമ്മെ വിട്ടു പിരിയുകയും ചെയ്ത മഹാനാണ്. നിങ്ങളില്‍ വച്ച് ഏറ്റവും ഉല്കൃഷ്ഠന് ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നവരാണെന്ന തിരുവചനം ഇവിടെ സ്മരണീയമാണ്. ഉഖ്റവിയ്യായ പണ്ഠിതന്മാര്ക്കേ അതിനുള്ള അവസരം ലഭിക്കുകയുള്ളൂ. ആ ഭാഗ്യം ഖാസിം മുസ്ലിയാര്‍ക്കും ലഭിച്ചു.1988ല്‍ സമസ്ത പിളര്‍പ്പുണ്ടായ സമയം മുതല്‍ക്ക് ഖാസിം മുസ്ലിയാരുമായുള്ള ബന്ധം വളരെ കൂടുതലായി. അദ്ദേഹം കുമ്പള ജുമുഅത്ത് പള്ളിയില്‍ മുദരിസായി സേവനം ചെയ്യുകയായിരുന്നു. അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടെ ഉറച്ചു നില്‍ക്കുകയും മര്‍ഹൂം ടി.കെ.എം ബാവ ഉസ്താദിന്റെ കൂടെയും യു.എം ഉസ്താദിന്റെ കൂടെയും ആദ്യ കാലം മുതലേ സമസ്തക്കു വേണ്ടി പ്രവര്‍ത്തിക്കുകയും വിവിധ സ്ഥലങ്ങളില്‍, ഉത്തര മലബാറിലും ദക്ഷിണ കന്നടയിലും സമസ്ത വിശദീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലും മുഖ്യപങ്കു വഹിച്ചു.
ഇ.കെ. അബൂബക്കര്‍ മുസ്ലിയാരെ നേരിട്ട് ബന്ധപ്പെടുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ഈ വഴിക്ക് വരുമ്പോള്‍ ഖാസിം മുസ്ലിയാരുമായി ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ശംസുല്‍ ഉലമയുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവസാന കാലം വരെ അത് തുടരുകയും ചെയ്തു. ടി.കെ.എം ബാവ ഉസ്താദുമായി വളരെ നല്ല ബന്ധവും ഇടക്കിടെ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യാറുണ്ടായിരുന്നു. ഖാസിം മുസ്ലിയാരെ തായലങ്ങാടിയില്‍ നിര്‍ത്തിയത് ഈ വിനീതന് തന്നെയായിരുന്നു. അത് വര്‍ഷങ്ങളോളം നീണ്ടു. ഞാന്‍ തളങ്കരയിലും അദ്ദേഹം തായലങ്ങാടിയിലും ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ ബന്ധപ്പെടാനും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ലഭിച്ചു. പിന്നീട് എസ്.വൈ.എസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്താണ് എസ്.വൈ.എസിന്റെ 60-ാം വാര്‍ഷിക മഹാസമ്മേളനം കാസര്‍കോട് വച്ച് നടന്നത്. എസ്.വൈ.എസിന്റെ സ്റ്റേറ്റ് സമ്മേളനം കാസര്‍കോട് വച്ച് നടത്താന്‍ വേണ്ടി സ്റ്റേറ്റ് നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി സമ്മതിപ്പിക്കുന്നതിന്ന് മുഖ്യ പങ്കുവഹിച്ചതും ഖാസിം മുസ്ല്യാരായിരുന്നു. ആ സമ്മേളനം വിജയിപ്പിക്കുകയും ചെയ്തു. മെട്രോ മുഹമ്മദ് ഹാജി, മര്‍ഹൂം ഖത്തര്‍ ഇബ്രാഹിം ഹാജി തുടങ്ങിയവരുടെ പിന്‍ബലത്തോടെ ആ സമ്മേളനം കാസര്‍കോടിന്റെ ചരിത്രമായി. ചന്ദ്രഗിരിപ്പുഴയുടെ ഇപ്പുറത്ത് നമുക്കൊരു സ്ഥാപനം വേണമെന്ന് മുമ്പേ അദ്ദേഹം പറയാറുണ്ടായിരുന്നു. അതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇമാം ശാഫി അക്കാദമി എന്ന പേരില്‍ പൂവണിഞ്ഞു. ഇന്ന് ആ സ്ഥാപനം കാസര്‍കോടിന്റെ അഭിമാനമായി തലയുയര്‍ത്തി നില്ക്കുന്നു. ഏറ്റവും കൂടുതല്‍ ശിഷ്യന്മാരെ വാര്‍ത്തെടുത്ത ഒരു പണ്ഠിതനും കൂടിയായിരുന്നു ഖാസിം മുസ്ലിയാര്. മുതഅല്ലിമീങ്ങളെ നല്ല നിലക്ക് വളര്‍ത്തിയെടുക്കുകയും നല്ല സ്നേഹത്തോടെ പെരുമാറുകയും അതോടൊപ്പം അച്ചടക്കം കാത്തു സൂക്ഷിക്കുകയും ചെയ്തു. ഞങ്ങള്‍ ഒന്നിച്ച് പല സ്ഥലത്തും യാത്ര ചെയ്തിട്ടുണ്ട്. യാത്രയിലുടനീളം മസ്അലാ പരമായ കാര്യങ്ങളും സംഘടനാകാര്യങ്ങളും മാത്രമാണ് ചര്‍ച്ച ചെയ്യല്‍. അവസാനമായി ഞങ്ങള്‍ ഒന്നിച്ച് പോയത് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച മര്‍ഹൂം സി.എം ഉസ്താദ് മരണം സംബന്ധിച്ച പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായിരുന്നു. കൂടെ ആലമ്പാടി സലാം ദാരിമിയും ബുര്‍ഹാനിയും പി.എസ് ഇബ്രാഹിം ഫൈസിയും ഉണ്ടായിരുന്നു. ശാഫി ഇമാമിന്റെ ഖബ്ര്‍ സിയാറത്ത് ചെയ്യണമെന്ന് മുമ്പേ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. റമളാന്റെ മുമ്പ് അതും സാധിച്ചു. അവസാനമായി അദ്ദേഹം ഉംറക്ക് പോയപ്പോള്‍ ഇസ്സുദ്ദീന്‍ ഹാജിയോട് കൂടെ ബഗ്ദാദ് യാത്ര നടത്തുകയും ശാഫി ഇമാമിന്റെ മഖ്ബറ സിയാറത്ത് ചെയ്യുകയും ചെയ്തു. പുത്തിഗെ പഞ്ചായത്തില്‍ സമസ്തക്ക് ഒരാസ്ഥാനം വേണമെന്ന് ഞങ്ങള്‍ ആലോചിച്ചപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചു. നല്ലതാണെന്നും അത് ടി.കെ.എം. ബാവ ഉസ്താദിന്റെ പേരിലായതുകൊണ്ട് അതിലേറെ നല്ലതാണെന്നും സ്ഥാപനങ്ങള്‍ അധികരിക്കുന്നത് കൊണ്ട് നമ്മുടെ സ്ഥാപനങ്ങളെല്ലാം ഏകീകരിക്കല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവം കഴിഞ്ഞ മുശാവറ യോഗത്തിലും അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. കാസര്‍കോട് ജില്ലാ മുശാവറയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതിന്റെ ശേഷം ആദ്യം നടന്ന മുശാവറ യോഗമാണത്. ഖാസിം മുസ്ലിയാരുടെ വിയോഗം നമുക്കും നമ്മുടെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികത്താനാകാത്ത നഷ്ടമാണ് വരുത്തി വച്ചിരിക്കുന്നത്. അള്ളാഹു സുബ്ഹാനഹൂ വ ത ആല അദ്ദേഹത്തിന്ന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തോടൊപ്പം നമ്മെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ.. ആമീന്‍!