ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ വധശ്രമമടക്കം നാലുകേസുകളില്‍ പ്രതിയായ യുവാവിനെ എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. ഉറുമിയിലെ മുഹമ്മദ് നിസാര്‍ (31) ആണ് അറസ്റ്റിലായത്. വധശ്രമക്കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് നിസാറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിസാര്‍ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ എത്തിയാണ് പൊലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുന്നവരെ കണ്ടെത്താന്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഞ്ച് വീടുകളില്‍ ഇന്ന് പുലര്‍ച്ചെ പരിശോധന നടത്തി. വീടുകയറി അക്രമം, മര്‍ദ്ദനം തുടങ്ങി നാലുകേസുകളാണ് നിസാറിനെതിരെ ബദിയടുക്കയില്‍ നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു.