കാസര്‍കോട്: 25.9 ലിറ്റര്‍ ഗോവന്‍ മദ്യവുമായി ബേള മജീര്പള്ളത്തെ ഹര്ഷരാജി (31) നെ കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. ബുധനാഴ്ച്ച മജീര്‍പള്ള കട്ടയില്‍ വെച്ച് സി.ഐ. പി.പി.ജനാര്‍ദ്ദന്‍, ഓഫീസര്‍മാരായ സുധീന്ദ്രന്‍, രാമ മോഹനകുമാര്‍, പ്രശാന്ത്, ഡൈവര്‍ ദിജിത്ത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.