ഫോര്‍ട്ട് റോഡിന് പിന്നാലെ തളങ്കര കണ്ടത്തിലും ലീഗിന് തലവേദനയായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ്മാര്‍ക്കറ്റ്(ഫോര്‍ട്ട്‌റോഡ്) വാര്‍ഡിന് പിന്നാലെ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് സ്ഥാനാര്‍ത്ഥിയായി രംഗത്ത്. ഇവിടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സിദ്ധിഖ് ചക്കരക്കെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകനും നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഫര്‍സാന ഹസൈന്റെ ഭര്‍ത്താവുമായ എം. ഹസൈന്‍ ഇന്ന് രാവിലെ പത്രിക നല്‍കി. മത്സര രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ഹസൈന്റെ തീരുമാനം. അതേസമയം ഫിഷ്മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി രംഗത്തിരിക്കെ അടുത്തിടെ പാര്‍ട്ടിയില്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ്മാര്‍ക്കറ്റ്(ഫോര്‍ട്ട്‌റോഡ്) വാര്‍ഡിന് പിന്നാലെ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് സ്ഥാനാര്‍ത്ഥിയായി രംഗത്ത്. ഇവിടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സിദ്ധിഖ് ചക്കരക്കെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകനും നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഫര്‍സാന ഹസൈന്റെ ഭര്‍ത്താവുമായ എം. ഹസൈന്‍ ഇന്ന് രാവിലെ പത്രിക നല്‍കി. മത്സര രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ഹസൈന്റെ തീരുമാനം.
അതേസമയം ഫിഷ്മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി രംഗത്തിരിക്കെ അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത നൗഷാദ് കരിപ്പൊടിയുടെ ഭാര്യ ഹസീന നൗഷാദ് പത്രിക നല്‍കി. ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറിയാണ് നൗഷാദ്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് പത്രിക നല്‍കിയത്.

Related Articles
Next Story
Share it