കാസര്‍കോട്: മംഗളൂരു-ചെന്നൈ മെയിലില്‍ കടത്തുകയായിരുന്ന 38 പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ചിപ്പാറിലെ അബ്ദുല്‍അര്‍ഷാദി(19)നെയാണ് റെയില്‍വേ എസ്.ഐ മോഹനന് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മംഗലാപുരത്ത് വില കുറച്ച് ലഭിക്കുന്ന പുകയില ഉല്പന്നങ്ങള് കാസര്‍കോട്ട് എത്തിച്ച് മൂന്നിരട്ടി വിലക്കാണ് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ സനല്‍, സി.പി.ഒ സജിത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രെയിനില്‍ കര്‍ശന പരിശോധന നടത്തിവരുന്നു.