3 ഇസ്രായേല്‍ തടവുകാരെയും 369 പലസ്തീനികളെയും ഉടന്‍ മോചിപ്പിക്കും

ജറുസലേം: ഗാസ സമാധാനക്കരാറിന് പിന്നാലെ ഇസ്രായേല്‍, പലസ്തീന്‍ തടവുകളില്‍ കഴിയുന്നവരുടെ മോചനം തുടരുന്നു. മൂന്ന് ഇസ്രായേല്‍ തടവുകാരെ ഹമാസ് ഇന്ന് മോചിപ്പിക്കും. പകരം 369 പലസ്തീനികളെ ഇസ്രായേല്‍ ജയില്‍ മോചിതരാക്കും. ഗാസ സമാധാനക്കരാറിന്റെ രണ്ടാംഘട്ടമായ അടുത്താഴ്ച ഇസ്രായേലുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി ഹമാസ് വ്യക്തമാക്കി.
ഗാസാ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണ പ്രകാരം 48239 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഇസ്രായേലില്‍ 1139 പേരോളം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
Next Story