തലതാഴ്ത്തുന്നുവെന്ന് വിമാനക്കമ്പനി; ദക്ഷിണ കൊറിയൻ വിമാന ദുരന്തം: മരണ സംഖ്യ 179 എന്ന് ന്യൂസ് ഏജൻസി

സോൾ: ദക്ഷിണ കൊറിയയയിൽ ലാൻഡിംഗിനിടെ യാത്രാ വിമാനം പൊട്ടിത്തെറിച്ച് 181 യാത്രക്കാരിൽ 179 പേരും മരിച്ചെന്നും രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടെതെന്നും കൊറിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 175 പേർ യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായത്.

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് തായ്‌ലൻഡിൽ നിന്ന് മുവാൻ വിമാനത്താവളത്തിലെത്തിയ ബോയിങ് 737-8 എ എസ് വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു

അതിനിടെ സംഭവത്തിൽ മാപ്പ് പറഞ്ഞ് അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കമ്പനിയായ ജെജു എയർലൈൻസ് രംഗത്തെത്തി.നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നു ജെജു എയർ ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമക്കി. ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പ് ജെജു എയർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it