കാനഡയില്‍ നിന്ന് ലക്ഷങ്ങള്‍ പുറത്തേക്കോ? കുടിയേറ്റ നിയമം ശക്തമാക്കാന്‍ കാനഡ..
2025 ഓടെ താല്കാലിക പെര്‍മിറ്റില്‍ കഴിയുന്ന വിദേശികളുടെ പെര്‍മിറ്റ് കാലാവധി അവസാനിപ്പിക്കും
. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലക്ഷങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന പുതിയ നിയമപ്രഖ്യാപനവുമായി കാനഡയുടെ കുടിയേറ്റ വിഭാഗം മന്ത്രി മാര്‍ക്ക് മില്ലര്‍ രംഗത്ത്. 2025 ഓടെ താല്കാലിക പെര്‍മിറ്റില്‍ കഴിയുന്ന വിദേശികളുടെ പെര്‍മിറ്റ് കാലാവധി അവസാനിപ്പിക്കും. ഈ ഘട്ടത്തില്‍ പെര്‍മിറ്റ് പുതുക്കാത്തവര്‍ക്കോ പെര്‍മനന്റ് റസിഡന്റ്ിലേക്ക് മറാത്താവര്‍ക്ക് രാജ്യത്ത് തുടരാനാവില്ല. ഈ ആഴ്ച തന്നെ പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് കരുതുന്നുവെന്ന് മില്ലര്‍ കോമണ്‍സ് ഇമിഗ്രേഷന്‍ കമ്മിറ്റിയെ അറിയിച്ചു. കാനഡയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ കുടിയേറ്റ നിയമം ശക്തമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി. 2025 ഓടെ 7,66000 വിദ്യാര്‍ത്ഥികളുടെ സറ്റഡി പെര്‍മിറ്റിന്റെ കാലാവധി തീരും. കാനഡയില്‍ തന്നെ തുടരാന്‍ ആദ്രഹിക്കുന്നവര്‍ പെര്‍മിറ്റ് പുതുക്കിയേക്കുമെന്നും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചേക്കാമെന്നും മില്ലര്‍ വ്യക്തമാക്കി.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാനഡയിലേക്കെത്തുന്ന സ്ഥിരം താല്കാലിക താമസക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ലക്ഷ്യത്തിലാണ് ട്രൂഡോ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. പുതിയ നയപ്രകാരം 2025 ല്‍ സ്ഥിരം താമസക്കാരുടെ എണ്ണം 21 ശതമാനം കുറക്കും. അതായത് 5 ലക്ഷത്തില്‍ നിന്ന് 3,95,000 ആക്കി കുറക്കും. താല്‍കാലിക വിദേശ തൊഴിലാളികളുടെ എണ്ണത്തിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവ് വരുത്തും. താത്കാലിക തൊഴിലാളികളുടെ എണ്ണം 40 ശതമാനത്തിലധികവും വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ശതമാനവും 2026 ഓടെ കുറച്ചുകൊണ്ടുവരാനാണ് നീക്കം.വിദേശ കുടിയേറ്റത്തില്‍ ഇന്ത്യക്കാരുടെ ഇടയില്‍ ആദ്യം കടന്നുവരുന്ന രാജ്യമാണ് കാനഡ. സെപ്തംബറിലെ റിപ്പോര്‍ട്ട് പ്രകാരം 16,89,055 ഇന്ത്യക്കാരാണ് കാനഡയിലുള്ളത്.