ദമാസ്കസ് കീഴടക്കിയെന്ന് വിമതർ ; സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദ് നാട് കടന്നതായി റഷ്യ

ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ പ്രസിഡൻ്റ് ബഷർ അൽ-അസാദ് സ്ഥാനം ഉപേക്ഷിച്ച് രാജ്യം വിടുകയും സമാധാനപരമായി അധികാരം കൈമാറുന്നതിനുള്ള ഉത്തരവുകൾ നൽകുകയും ചെയ്തുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം, സിറിയയുടെ വിമത സേന ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മുതൽ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. , തങ്ങൾ ദമാസ്കസിനെ മോചിപ്പിച്ചു എന്നും ജയിലിൽ കഴിയുന്ന എല്ലാ തടവുകാരെയും മോചിപ്പിച്ചതായും അസദിൻ്റെ ഭരണത്തെ അട്ടിമറിച്ചതായും സിറിയൻ വിമതർ സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു.

ഡമാസ്‌കസിലേക്കുള്ള നീക്കത്തിലൂടെ, 14 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 3 എണ്ണം മാത്രം നിയന്ത്രിക്കുന്നതിനാൽ അസദ് സർക്കാരിന് കനത്ത പ്രഹരമാണ് വിമതർ ലക്ഷ്യമിടുന്നത്: പ്രധാന നഗരങ്ങളായ ഹമ, ഹോംസ് എന്നിവിടങ്ങളിലും ദേര ഗ്രാമപ്രദേശങ്ങളിലും "ഭീകര ഗ്രൂപ്പുകൾ"ക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സിറിയൻ സൈന്യം അറിയിച്ചു. അതേസമയം, ബെയ്‌റൂട്ടിനെ ഡമാസ്‌കസുമായി ബന്ധിപ്പിക്കുന്നത് ഒഴികെ സിറിയയുമായുള്ള എല്ലാ അതിർത്തി ക്രോസിംഗുകളും അടയ്ക്കുകയാണെന്ന് ലെബനൻ അറിയിച്ചു. അതുപോലെ ജോർദാനും സിറിയയുമായുള്ള അതിർത്തി അടച്ചു.

ഇറാൻ്റെയും റഷ്യയുടെയും സൈനിക പിന്തുണയോടെ ഒരു ദശാബ്ദത്തിലേറെയായി വിമത സേനയെ സിറിയൻ ഭരണകൂടം അകറ്റി നിർത്തിയിരുന്നു. എന്നാൽ രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് അൽ-അസാദിന് അപ്രതീക്ഷിത ആക്രമണമാണ് നേരിടേണ്ടി വന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it