കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രമുഖ വ്യവസായിയുടെ മകന് അറസ്റ്റിലായി. എറണാകുളത്തെ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന് അശ്വിന് കപ്പട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ആലുവയില്‍ വെച്ച് കസബ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആറ് വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്ന് പറയുന്നു. 2014ല്‍ ആണ് ഫെയ്സ്ബുക്കിലൂടെ ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ശേഷം അഞ്ച് വര്‍ഷത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ തന്റെ കയ്യില്‍ നിന്ന് പണം തട്ടിയെന്നും യുവതി പറയുന്നു.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് മാസമായി അശ്വിന് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരിലെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ആലുവയില്‍ നിന്നും പോലീസ് പിടകൂടുകയായിരുന്നു. പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത് പിന്നീട് ഒഴിവാക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പീഡനത്തിനിരയായ യുവതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
Women molested; Business man’s son arrested