വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: അഴിമതിയാരോപണം ഉയര്‍ന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു. നിര്‍മാണത്തില്‍ വിജിലന്‍സ് പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് പാലാരിവട്ടം പാലം പരിശോധനാ സമിതിക്ക് സമാനമായി സംഘം രൂപവത്ക്കരിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. രണ്ടാഴ്ചക്കകം സ്ഥലത്തെത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞ മാസം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് സംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ […]

തിരുവനന്തപുരം: അഴിമതിയാരോപണം ഉയര്‍ന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു. നിര്‍മാണത്തില്‍ വിജിലന്‍സ് പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് പാലാരിവട്ടം പാലം പരിശോധനാ സമിതിക്ക് സമാനമായി സംഘം രൂപവത്ക്കരിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. രണ്ടാഴ്ചക്കകം സ്ഥലത്തെത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.

കഴിഞ്ഞ മാസം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് സംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് തവണ സമുച്ചയത്തിലെത്തി പരിശോധന നടത്തിയ സംഘം വടക്കാഞ്ചേരി നഗരസഭയില്‍ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുകയും ചെയ്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നതിനിടെയാണ് വടക്കാഞ്ചേരി ഫ്‌ളാറ്റിലെ അഴിമതിയും കോഴയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Vadakanchery Life mission flat scam case: Expert committee formed to check the structure capacity

Related Articles
Next Story
Share it