കാസര്‍കോട്: തെളിച്ചമുള്ള ക്യാന്‍വാസില്‍, മനസ്സുണര്‍ത്തുന്ന വരകളിലൂടെ സാംസ്കാരിക പ്രവര്‍ത്തകനായ വേണു കണ്ണന് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സമീപത്തെ ഫാത്തിമ ആര്‍ക്കേഡ്സിലെ ഹുബാഷിക ബുക്ക്സില്‍ കാസര്‍കോട് സാഹിത്യവേദിയുടെ സഹകരണത്തോടെ ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ വേണു കണ്ണന്റെ വര മികവ് തെളിയിക്കുന്നതായി. ബിയോന്‍ഡ് ദി കളര്‍ എന്ന പേരില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് കൂടി എളുപ്പം മനസിലാകുന്ന ചിത്രങ്ങളിലൂടെ വേണു കണ്ണന് ജനഹൃദയങ്ങളില്‍ ആസ്വാദനത്തിന്റെ അനേകം ചിത്രങ്ങള്‍ വരക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.എ. അബ്ദുല്‍ സത്താര്‍, ടി.എ. ഷാഫി, ബാലകൃഷ്ണന് ചെര്‍ക്കള, എ.സി. ശ്രീധരന്, മുഹമ്മദലി പെര്‍ള, മധുസൂദനന്, സി.കെ. അജിത്കുമാര്‍, കെ.വി. പദ്മകുമാര്‍, റഹ്മാന് മുട്ടത്തൊടി, വൈ. രഘുറാം, സിദ്ദിഖ് പടപ്പില്‍, കെ.പി. വിജയചന്ദ്രന്‍, കെ. അശോകന്, രേഖാ കൃഷ്ണന്, ബബിത വേണു, രത്നാകരന് ടി.കെ., മുരളീധരന് കെ., ബാബു കീഴൂര്‍ സംസാരിച്ചു. എം.വി. സന്തോഷ് കുമാര്‍ സ്വാഗതവും വേണു കണ്ണന് നന്ദിയും പറഞ്ഞു. ചിത്ര പ്രദര്‍ശനം നാളെ സമാപിക്കും.