മറിഞ്ഞ കാറിന് മുകളിലേക്ക് മീന്‍ ലോറി കയറി യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്ക്
വോര്‍ക്കാടി പദവിലെ ശിവരാമ ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകള്‍ നവ്യയാണ് മരിച്ചത്

ഉപ്പള: മറിഞ്ഞ കാറിന് മുകളിലേക്ക് മീന്‍ ലോറി കയറി യുവതി മരിച്ചു. പിന്നാലെ ലോറിയും മറിഞ്ഞു. ഇരു വാഹനങ്ങളിലെയും യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. വോര്‍ക്കാടി പദവിലെ ശിവരാമ ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകള്‍ നവ്യ( 30)യാണ് മരിച്ചത്. ഭര്‍ത്താവ് മംഗളൂരുവിലെ പത്മനാഭ(40), മകള്‍ ഗായ(4) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറി മറഞ്ഞതിനെ തുടര്‍ന്ന് ലോറി ജീവനക്കാരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റിന് സമീപത്താണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പിന്നാലെ അമിത വേഗതയില്‍ വന്ന മീന്‍ ലോറി കാറിന്റെ മുകളിലേക്ക് കയറിയതിന് ശേഷം നിയന്ത്രണം വിട്ട് മറിയുകയാണുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ പൊളിച്ച് മാറ്റിയാണ് നവ്യയെയും മറ്റുള്ളവരെയും പുറത്തെടുത്തത്. ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് നവ്യ മരിച്ചത്.