ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ

ഉപ്പള: ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം പിറകോട്ട് നീങ്ങി വീടിന് മുകളിലേക്ക് മറിഞ്ഞു. എന്നാല്‍ വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പള പത്വാടിയിലെ ഹരീഷിന്റെ വീട്ടിലേക്കാണ് സിലിണ്ടറുമായി വന്ന മിനി ടെമ്പോ മറിഞ്ഞത്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. നിര്‍ത്തിയിട്ട് ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനിടെ തനിയെ ടെമ്പോ നീങ്ങി വീടിന് മുകളിലേക്ക് മറിയുകയാണുണ്ടായത്. അപകട സമയത്ത് വീട്ടില്‍ കുട്ടികളടക്കവര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ല. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹരീഷ് പറഞ്ഞു.



Related Articles
Next Story
Share it