എം.ഡി.എം.എയുമായി ഉപ്പള മണിമുണ്ട സ്വദേശി അറസ്റ്റില്‍

മണി മുണ്ടയിലെ മുഹമ്മദ് സെക്കീറിനെ ആണ് അറസ്റ്റുചെയ്തത്

ഉപ്പള: എം.ഡി.എം.എ മയക്കു മരുന്നുമായി ഉപ്പള മണിമുണ്ട സ്വദേശിയെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. മണി മുണ്ടയിലെ മുഹമ്മദ് സെക്കീറിനെ(50) ആണ് അറസ്റ്റുചെയ്തത്. കൊക്കച്ചാല്‍ റോഡില്‍ വെച്ച് ഇന്നലെ വൈകിട്ട് സംശയ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന സെക്കീറിനെ ദേഹ പരിശോധന നടത്തിയപ്പോള്‍ 0.346.എം.ഡി.എം.എ മയക്കു മരുന്ന് പിടിച്ചെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

എക് സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ശ്രാവണ്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി.മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.രാഹുല്‍, കെ.സുര്‍ജിത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.ഹരിശ്രി, സിവില്‍ എക് സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it