ഉപ്പളയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍
ഉപ്പള കൊടി ബയലിലെ പരേതനായ സോമയുടെയും രാധയുടെയും മകന്‍ സതീശന്‍ എന്ന രവിയാണ് മരിച്ചത്

ഉപ്പള: കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള കൊടി ബയലിലെ പരേതനായ സോമയുടെയും രാധയുടെയും മകന്‍ സതീശന്‍ എന്ന രവി(47)യാണ് മരിച്ചത്.
ഉപ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്ത് വാടക വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് രവിയെ തീവണ്ടി തട്ടിയത്. ഭാര്യ: വാരിജ. മക്കള്‍; പുഷ്പാവതി, വേദാവതി, രാമനാഥ.
Next Story