1700 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; പരിശോധന കര്‍നമാക്കാന്‍ അധികൃതര്‍
പ്ലേറ്റ്, ഗ്ലാസ്, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്

ഉപ്പള: 1700 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ പിടികൂടി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍. ബന്തിയോട്ടെ ഒരു കടയിലും ഹൈപ്പര്‍ മാര്‍ക്കറ്റ് കടകളിലേക്കും എത്തിക്കാന്‍ സൂക്ഷിച്ച ഒരു ഗോഡൗണില്‍ നിന്നുമാണ് ഇത്രയും അധികം പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ സ്വീപ് ക്ലീനിങ്ങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങള്‍ പിടിച്ചെടുത്തത്. പ്ലേറ്റ്, ഗ്ലാസ്, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഏറ്റവും തരംതാണ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്ന് മാഫിയ സംഘം കാസര്‍കോട് ജില്ലയുടെ പല ഭാഗങ്ങളിലേക്കും എത്തിച്ചു കൊടുക്കുന്നുണ്ട്. കല്യാണ ആവശ്യങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി ലക്ഷകണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് ചില ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ളത്. ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ ഭൂരിഭാഗം ആളുകള്‍ ഇതിനെ കത്തിക്കുകയോ റോഡരികിലേക്ക് വലിച്ചെറിയുകയോ അല്ലെങ്കില്‍ കുഴിച്ചു മൂടുകയോ ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
അടുത്ത ദിവസങ്ങളായി പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങളായ ലീഡര്‍ കെ.വി. മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി അനു ജയന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷെരീഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രജനി, സ്‌ക്വാഡ് അംഗം ടി.സി. ഷൈലേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.