ഉപ്പളയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി

മധ്യപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് സ്പിരിറ്റുമായി പോകുകയായിരുന്നു

ഉപ്പള: ഉപ്പളയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ച്ച ഉണ്ടായത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. മധ്യപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് സ്പിരിറ്റുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി ഉപ്പള പാലത്തിലെത്തിപ്പോഴാണ് ലോറിയുടെ അടി ഭാഗത്ത് ചോര്‍ച്ചയുണ്ടായത്.

സ്പിരിറ്റിന്റെ രൂക്ഷഗന്ധം പടര്‍ന്നതോടെ ഗ്യാസ് ചോര്‍ന്നുവെന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ ബലപ്പെട്ടു. ഇത് ഏറെ നേരം പരിഭ്രാന്തി പരത്തുകയും ചെയ്തു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തേക്ക് മഞ്ചേശ്വരം പൊലീസും ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്സ് സംഘവും എത്തി സുരക്ഷ ഏര്‍പ്പെടുത്തുകയും രാത്രിയോടെ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റുകയുമായിരുന്നു.

Related Articles
Next Story
Share it