കടലില്‍ നിന്ന് മീന്‍പിടിക്കാന്‍ ചൂണ്ടയിടുന്ന ഭാഗത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും പണവും പണി സാധനങ്ങളും കവര്‍ന്നതായി പരാതി

മണിമുണ്ടയിലെ ഇലക്ട്രീഷ്യന്‍ മുസ്താഖ് അഹമ്മദിന്റെ സ്‌കൂട്ടറും 15000 രൂപയും ഇലക്ട്രിക്കിന്റെ 20,000 രൂപ വിലമതിക്കുന്ന പണി സാധനങ്ങളുമാണ് കവര്‍ന്നത്.

ഉപ്പള: കടലില്‍ നിന്ന് മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്ന ഭാഗത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും 15000 രൂപയും പണി സാധനങ്ങളും കവര്‍ന്നതായി പരാതി. ഉപ്പള മണിമുണ്ടയിലെ ഇലക്ട്രീഷ്യന്‍ മുസ്താഖ് അഹമ്മദിന്റെ സ്‌കൂട്ടറും 15000 രൂപയും ഇലക്ട്രിക്കിന്റെ 20,000 രൂപ വിലമതിക്കുന്ന പണി സാധനങ്ങളുമാണ് കവര്‍ന്നത്. ബുധനാഴ്ച മണി മുണ്ട ഭാഗത്ത് കടലില്‍ മീന്‍ പിടിക്കുന്നതിന് ചൂണ്ടയിടാന്‍ വേണ്ടി സ്‌കൂട്ടറിലെത്തിയതായിരുന്നു മുസ്താഖ്.

കുറച്ച് ദൂരം സ്‌കൂട്ടര്‍ നിര്‍ത്തി താക്കോല്‍ സ്‌കൂട്ടറില്‍ തന്നെ വെച്ചതായിരുന്നു. ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ കാണാതായെന്ന വിവരം അറിയുന്നത്. സ്‌കൂട്ടറിന്റെ മുന്‍വശത്തെ പെട്ടിയിലും ഇരിപ്പിടത്തിലും സൂക്ഷിച്ചതായിരുന്നു പണവും പണി സാധനങ്ങളും. സ്‌കൂട്ടര്‍ കണ്ടെത്താന്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it