കടല്‍ക്ഷോഭത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു; നിരവധി കുടുംബങ്ങള്‍ ഭീഷണിയില്‍
കുതുപ്പുളുവിലെ വസന്തിന്റെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്

ഉപ്പള: ഉപ്പള അയൂര്‍ കുതുപ്പുളു ഭാഗത്ത് കടല്‍ ക്ഷോഭം. ഒരു വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പല കുടുംബങ്ങളും ഭീഷണിയിലാണ് കഴിയുന്നത്. കുതുപ്പുളുവിലെ വസന്തിന്റെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കടല്‍ ക്ഷോഭത്തില്‍ വീട്ടിലേക്ക് വെള്ളം ഇരച്ചു കയറിയത്.
വീടിന്റെ അടുക്കളയും കുളിമുറിയുമാണ് തകര്‍ന്നത്. വസന്തിനെ കുടുംബ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
Next Story