വീട്ടില്‍ വെച്ച് 35 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
അമ്മി എന്ന ടിപ്പര്‍ അമ്മിയെ ആണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം: വീട്ടില്‍ വെച്ച് 35 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്മി എന്ന ടിപ്പര്‍ അമ്മി (39) യെ ആണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഉപ്പള സോങ്കാലില്‍ വീട്ടില്‍ സൂക്ഷിച്ച 35 കിലോ കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു.
സംഭവത്തില്‍ വീട്ടുടമ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കഞ്ചാവ് എത്തിച്ചത് അമ്മിയാണെന്ന് അശോകന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തിങ്കളാഴ്ച ഉപ്പളയില്‍ വെച്ചാണ് പിടികൂടിയത്.
Next Story