കര്‍ണ്ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു

ബന്തിയോട് ഹേരൂര്‍ ബജയിലെ ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ സൂര്യനാരായണ മയ്യയാണ് മരിച്ചത്.

ബന്തിയോട്: കര്‍ണ്ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് ബന്തിയോട് സ്വദേശിയായ ഫോട്ടാഗ്രാഫര്‍ മരിച്ചു. ബന്തിയോട് ഹേരൂര്‍ ബജയിലെ ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ സൂര്യനാരായണ മയ്യ(47)യാണ് മരിച്ചത്. ബുധനാഴ്ച മംഗളൂരു പണമ്പൂര്‍ കുളൂരിനടുത്ത് കോടിക്കലിലാണ് അപകടമുണ്ടായത്.

സൂര്യനാരായണ മയ്യ ഓടിച്ചുപോകുകയായിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫോട്ടോഗ്രാഫറെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പണമ്പൂരില്‍ നടന്ന ഒരു സീമന്ത ചടങ്ങിന്റെ ഫോട്ടോകളെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

പരേതനായ നാരായണ മയ്യയുടെയും യശോദയുടെയും മകനാണ്. ഭാര്യ: ഗൗരി. ശ്രേയ ഏകമകളാണ്. സഹോദരങ്ങള്‍ :ശ്രീകൃഷ്ണ, മുരളീധര, രാമചന്ദ്ര. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Articles
Next Story
Share it