രാത്രി സുഹൃത്തിന്റെ കൂടെ സ്‌കൂട്ടറില്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി

ഉപ്പള മണ്ണം കുഴിയിലെ ഷെയ്ക്ക് മൊയ്തീന്റെ മകന്‍ മുഹമ്മദ് സാഹിലിനെയാണ് കാണാതായത്‌

ഉപ്പള: രാത്രി വീട്ടില്‍ നിന്ന് സുഹ്യത്തിന്റെ കൂടെ സ്‌കൂട്ടറുമായി ഉപ്പളയിലേക്ക് പുറപ്പെട്ട 26കാരനെ കാണാനില്ലെന്ന് പരാതി. ഉപ്പള മണ്ണം കുഴിയിലെ ഷെയ്ക്ക് മൊയ്തീന്റെ മകന്‍ മുഹമ്മദ് സാഹിലി(26 )നെ കാണുന്നില്ലെന്ന് പറഞ്ഞ് ബന്ധുക്കളാണ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.

16ന് രാത്രി പത്തര മണിയോടെ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ കൂടെ സ്‌കൂട്ടറുമായി ഉപ്പളയിലേക്ക് പുറപ്പെട്ടതായിരുന്നു. സാഹിലിനെ കണ്ടെത്താന്‍ വേണ്ടി ബന്ധുക്കള്‍ പല സ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ബുധനാഴ്ച മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുന്നുണ്ട്.

Related Articles
Next Story
Share it