നെഞ്ചുവേദനക്കുള്ള ചികില്‍സക്ക് ശേഷം ഉപ്പള ടൗണിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഉപ്പള ഹിദായത്ത് ബസാറിലെ മാഹിന്‍ ഹാജി റോഡില്‍ താമസിക്കുന്ന അബ്ദുല്ല -ഖദിജ ദമ്പതികളുടെ മകന്‍ അസ്ഫാഖ് ആണ് മരിച്ചത്

ഉപ്പള : നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് ഉപ്പള ടൗണിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഉപ്പള ഹിദായത്ത് ബസാറിലെ മാഹിന്‍ ഹാജി റോഡില്‍ താമസിക്കുന്ന അബ്ദുല്ല -ഖദിജ ദമ്പതികളുടെ മകന്‍ അസ്ഫാഖ് (45) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് അസ്ഫാഖ് ഉപ്പളയിലെ ഒരു സ്വകാര്യാസ്പത്രിയില്‍ ചികില്‍സ തേടിയിരുന്നു. ചികില്‍സ കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം വൈകിട്ട് ഉപ്പള ടൗണിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഉപ്പളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: സെറീന. മൂന്നുമക്കളുണ്ട്.
Next Story