ഉപ്പളയില്‍ കമ്പ്യൂട്ടര്‍ സെന്ററിലുണ്ടായ തീപ്പിടിത്തത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടം
ഏരിയാലിലെ റഫീഖിന്റെ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കംപ്യൂട്ടര്‍ സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്

ഉപ്പള : ഉപ്പളയില്‍ കമ്പ്യൂട്ടര്‍ സെന്ററിലുണ്ടായ തീപ്പിടിത്തത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്ഥാപനത്തിന്റെ ഉടമ. ഏരിയാലിലെ റഫീഖിന്റെ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കംപ്യൂട്ടര്‍ സെന്ററിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. വില്‍പ്പനക്ക് വെച്ചതും അറ്റകുറ്റ പണിക്ക് വെച്ചതും സ്റ്റോക്ക് റൂമുകളില്‍ സൂക്ഷിച്ചതുമായ കംപ്യൂട്ടറുകളടക്കമുള്ള സാമഗ്രികള്‍ കത്തി നശിച്ചു.
ഉച്ചയോടെ കടയടച്ച് ഉടമ ജുമാ നിസ്‌കാരത്തിന് പോയതായിരുന്നു. ഈ സമയത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പ്പിടിത്തമുണ്ടായത്. നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് സംഘവും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
അപകടത്തില്‍ സ്ഥാപനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ സ്‌കൂട്ടിയും കത്തിനശിച്ചു.