മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി

ഉപ്പള സോങ്കാലിലെ കൃപേഷിനെയാണ് കാണാതായത്

ഉപ്പള: മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. ഉപ്പള സോങ്കാലിലെ കൃപേഷിനെ(28)യാണ് കാണാതായത്. ഉപ്പളയിലെ ഒരു കടയില്‍ ജീവനക്കാരനായ കൃപേഷ് ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മരുന്ന് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് കടയില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല.

പലയിടങ്ങളിലും അന്വേഷണം നടത്തിയിട്ടും കൃപേഷിനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയോടെ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൃപേഷ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു,

Related Articles
Next Story
Share it