ഉപ്പളയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ആയുധങ്ങളുമായെത്തി ആക്രമിച്ചെന്ന് പരാതി

അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ കുമ്പളയിലെ ഒരു സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി

ഉപ്പള: ഉപ്പളയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വടിയും മറ്റു ആയുധങ്ങളുമായെത്തി ആക്രമിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളും കുമ്പളയിലെ ഒരു സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. ഉപ്പളയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന എട്ടാംതരം വിദ്യാര്‍ത്ഥികളെയാണ് ഒമ്പതാം തരത്തില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട സമയത്ത് ഒരു വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപത്ത് വെച്ചും മറ്റൊരു വിദ്യാര്‍ത്ഥിയെ നയാബസാര്‍ ദേശീയ പാതയിലെ അടിപ്പാതയ്ക്കടുത്തു വെച്ചും വടിയും മറ്റ് ആയുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മഞ്ചേശ്വരം പൊലീസ് മര്‍ദ്ദനമേറ്റ വിദ്യാത്ഥികളുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it